കോവിഡ് മുക്തനായ നേതാവിന് പുഷ്പവൃഷ്ടിയും ബൈക്ക് റാലിയും നടത്തി അനുയായികളുടെ ഗംഭീര വരവേല്‍പ്പ് ; ആശുപത്രി വിട്ട നേതാവ് അറസ്റ്റില്‍

ജനതാദള്‍ എസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ഇമ്രാന്‍ പാഷയ്ക്കാണ്, അനുയായികളുടെ ആഹ്ലാദം തിരിച്ചടിയായത്
കോവിഡ് മുക്തനായ നേതാവിന് പുഷ്പവൃഷ്ടിയും ബൈക്ക് റാലിയും നടത്തി അനുയായികളുടെ ഗംഭീര വരവേല്‍പ്പ് ; ആശുപത്രി വിട്ട നേതാവ് അറസ്റ്റില്‍

ബംഗലൂരു : കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട നേതാവിന് വഴിനീളെ ഗംഭീര വരവേല്‍പ്പ് നല്‍കി അനുയായികള്‍. ബൈക്ക് റാലിയും പുഷ്പവൃഷ്ടിയും നടത്തിയാണ് അനുയായികള്‍ നേതാവിനെ സ്വീകരിച്ച് വീട്ടിലേക്ക് ആനയിച്ചത്. ഇതിന് പിന്നാലെ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് പൊലീസ് നടപടി. ജനതാദള്‍ എസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ഇമ്രാന്‍ പാഷയ്ക്കാണ്, അനുയായികളുടെ ആഹ്ലാദം തിരിച്ചടിയായത്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ നിയമങ്ങളുടെ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സാമൂഹിക ശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇമ്രാനെതിരെ കേസെടുത്തത്.

കോവിഡ് മുക്തനായി വിക്ടോറിയ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഇമ്രാനെ, ബംഗളൂരുവിലെ പദരായണ പുരയില്‍ നിന്നുമാണ് അനുയായികള്‍ വാഹനറാലിയും പുഷ്പവൃഷ്ടിയും പടക്കം പൊട്ടിച്ചുമെല്ലാം ഗംഭീര വരവേല്‍പ്പ് നടത്തി വീട്ടിലേക്ക് ആനയിച്ചത്.

പ്രകടനത്തില്‍ പങ്കെടുത്ത ഒരാളും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. വാഹനത്തിലിരുന്ന നേതാവിന് അനുനായികള്‍ ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടെന്നും, ഇതു ലംഘിച്ചാണ് പ്രകടനം നടത്തിയതെന്നും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com