മദ്രാസ് ഐഐടി, ബാംഗ്ലൂര്‍ ഐഐഎസ്‌സി, ജെഎന്‍യു; രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുതിയ പട്ടിക

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) ഈ വർഷത്തെ പട്ടിക പ്രസിദ്ധീകരിച്ചു
മദ്രാസ് ഐഐടി, ബാംഗ്ലൂര്‍ ഐഐഎസ്‌സി, ജെഎന്‍യു; രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുതിയ പട്ടിക


ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) ഈ വർഷത്തെ പട്ടിക പ്രസിദ്ധീകരിച്ചു. മദ്രാസ് ഐഐടി, ഐഐഎസ്‌സി ബാംഗ്ലൂർ, ഡൽഹി ഐഐടി എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ ഐഐഎസ്‌സി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി രണ്ടാംസ്ഥാനത്തും ബനാറസ് ഹിന്ദു സർവകലാശാല മൂന്നാം സ്ഥാനത്തും എത്തി.

മികച്ച ബിസിനസ് സ്‌കൂളായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഐഎം അഹമ്മദബാദിനെയാണ്. ഐഐഎം ബാംഗ്ലൂർ, കൽക്കത്ത എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച കോളജ് മിരാന്റ കോളജ് ആണ്. ലേഡി ശ്രീറാം കോളജ് ഫോർ വുമൺ, സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഏറ്റവും മികച്ച മൂന്ന് എഞ്ചിനിയറിങ്ങ് കോളജുകൾ ഐഐടി മദ്രാസ്, ഐഐടി ഡൽഹി, ഐഐടി ബോബംബെ എന്നിവയാണ്. ഡൽഹിയിലെ ജാമിയ ഹംദാർദ് കോളജാണ് മികച്ച ഫാർമസി കോളജ്. പഞ്ചാബ് യൂണിവേഴ്‌സിറ്റി രണ്ടാംസ്ഥാനത്തും മെഹാലിയിലെ ദി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ച് മൂന്നാം സ്ഥാനത്തുമുണ്ട്.

ഡൽഹി എഐഐഎംഎസ് ആണ് മെഡിക്കൽ കോളജുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ചണ്ടീഗഡ് പിജിഐ, വെല്ലൂർ സിഎംസി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഏപ്രിലിൽ ആണ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക സാധാരണ പുറത്തുവിടുന്നത്. എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com