കോവിഡ് വ്യാപനം: ഭോപ്പാല്‍ ശനി, ഞായര്‍ ദിവസങ്ങള്‍ പൂര്‍ണമായി അടച്ചിടും

മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും പൂര്‍ണമായി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു
കോവിഡ് വ്യാപനം: ഭോപ്പാല്‍ ശനി, ഞായര്‍ ദിവസങ്ങള്‍ പൂര്‍ണമായി അടച്ചിടും

ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും പൂര്‍ണമായി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

ആഴ്ചയില്‍ രണ്ട് ദിവസം ഭോപ്പാല്‍ അടച്ചിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത് ശനിയും ഞായറുമായിരിക്കുമെന്ന് മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഭോപ്പാലില്‍ ഇതുവരെ 2012 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 66 പേര്‍ മരിച്ചു. 

ലോക്ക്ഡൗണില്‍ ഇളവുവന്നതോടെ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള നഗരത്തില്‍ കടകളും മാര്‍ക്കറ്റുകളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. ഇതുവരെ 10,241 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 192 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 10,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 396 പേര്‍ മരിച്ചു. ഇതോടെ കോവിഡ് പിടിപെട്ടു മരിച്ചവരുടെ എണ്ണം 8498 ആയി.

രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 2,97,535 ആണ്. ഇതില്‍ 14,7195 പേര്‍ രോഗമുക്തി നേടി. 1,41,842 പേരാണ് ചികിത്സയിലുള്ളത്. ആദ്യമായാണ് ഒറ്റ ദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരം കടക്കുന്നത്.

കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലമത് എത്തി. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ളത്. ഇന്നലെ രാത്രി തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ബ്രിട്ടനില്‍ 2,91,588 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com