11 ദിവസം കൊണ്ട് ഒരു ലക്ഷം പേര്‍; ഇന്നലെ 11,458 കേസുകള്‍; രാജ്യത്ത് രോഗവ്യാപനം രൂക്ഷം

മരണസംഖ്യയില്‍ ഇറാനെ മറികടന്ന് ഇന്ത്യ ലോകത്ത് പത്താം സ്ഥാനത്തായി
അഹമ്മദാബാദില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ പറ്റ്‌നയില്‍ എത്തിയ കുടിയേറ്റ തൊഴിലാളികള്‍/പിടിഐ
അഹമ്മദാബാദില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ പറ്റ്‌നയില്‍ എത്തിയ കുടിയേറ്റ തൊഴിലാളികള്‍/പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 11,458 പേര്‍ക്ക്. 386 പേര്‍ ഈ സമയത്തിനിടെ മരിച്ചു. ഇതോടെ ആകെ മരണം 8884 ആയി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. പതിനൊന്നായിരത്തിലേറെപ്പേര്‍ കൂടി പോസിറ്റിവ് ആയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,08,993 ആയി.  15,43,39 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 14,57,79 പേര്‍ ചികിത്സയില്‍.

കഴിഞ്ഞ 11 ദിവസത്തിനിടെ ഒരു ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ആദ്യ ഒരു ലക്ഷം ആവാന്‍ നൂറു ദിവസമെടുത്തപ്പോള്‍ രണ്ടു ലക്ഷത്തില്‍ എത്തിയത് 16 ദിവസം കൊണ്ടാണ്. അടുത്ത രണ്ടു മാസം രോഗവ്യാപനം രൂക്ഷമാവുമെന്നാണ് വിലയിരുത്തല്‍.

മരണസംഖ്യയില്‍ ഇറാനെ മറികടന്ന് ഇന്ത്യ ലോകത്ത് പത്താം സ്ഥാനത്തായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലും ബ്രസീലിലുമാണ് കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. യുഎസില്‍ ഇതുവരെ 2,046,643 പേര്‍ക്ക് രോഗം വന്നപ്പോള്‍ ബ്രസീലില്‍ ആകെ 8,28,810 പേരെ വൈറസ് ബാധിച്ചു. കോവിഡ് മരണങ്ങളില്‍ ബ്രസീല്‍ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനില്‍ 41,481 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മൂന്നാമതുള്ള റഷ്യയില്‍ ആകെ രോഗികളുടെ എണ്ണം 5,10,761 ആണ്. 6,705 പേരാണ് റഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com