കവി ഗുൽസാർ ദേഹ്‌ലവി അന്തരിച്ചു; അന്ത്യം കോവിഡ് ഭേദമായി വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തെ ജൂൺ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കവി ഗുൽസാർ ദേഹ്‌ലവി അന്തരിച്ചു; അന്ത്യം കോവിഡ് ഭേദമായി വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ

ന്യൂഡൽഹി: പ്രശസ്ത ഉറുദു കവി ആനന്ദ് മോഹൻ സുത്ഷി ഗുൽസാർ ദേഹ്‌ലവി അന്തരിച്ചു. 93 വയസ്സായിരുന്നു.  കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു അന്ത്യം.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തെ ജൂൺ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ ഏഴിന് പരിശോധനാഫലം നെ​ഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി. വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ ആയിരുന്നു മരണം.

ഉറുദു ഭാഷയുടെ വളർച്ചയ്ക്കും പ്രചാരത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ദേഹ്‌ലവിയുടേത്. അദ്ദേഹത്തിന്റെ കവിതകളും ഗസലുകളും ഏറെ പ്രശസ്തമാണ്. ആദ്യ ഉറുദു ശാസ്ത്രമാസികയായ ‘സയൻസ് കി ദുനിയ’യുടെ പത്രാധിപരുമായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉറുദു സ്കൂളുകൾ സ്ഥാപിച്ച അദ്ദേഹം മതസൗഹാർദത്തിന്റെ വക്താവായി നിലകൊണ്ട വ്യക്തിത്വമാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ദേഹ്‌ലവി ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കോൺഗ്രസിൽ നിന്ന് അകന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com