വയറിളക്കവും പേശീവേദനയും കോവിഡ് രോ​ഗലക്ഷണങ്ങൾ : ഐസിഎംആർ

പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍
ചിത്രം പിടിഐ
ചിത്രം പിടിഐ

ന്യൂഡൽഹി: കോവിഡ് രോ​ഗലക്ഷണങ്ങളിൽ വയറിളക്കവും പേശീവേദനയും കൂടി ഉൾപ്പെടുത്തിയതായി ഐസിഎംആർ അറിയിച്ചു. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ നേരത്തെ തന്നെ കോവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ആകെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്.

പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ കോവിഡ് ബാധയുള്ള ഒരു വ്യക്തിയില്‍ കാണണമെന്നില്ലെന്നും ഇതിലേതെങ്കിലും ഒരു ലക്ഷണം കാണിച്ചാല്‍ തന്നെ പരിശോധന ഉറപ്പുവരുത്തണമെന്നുമാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.  

ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. 'റാന്‍ഡം' പരിശോധന നടത്തിയാല്‍ മാത്രമേ ഇത്തരക്കാരെ കൂടുതലായി കണ്ടെത്താന്‍ കഴിയൂ. വായില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com