കോവിഡ് കാലത്ത് ക്ഷേത്രങ്ങളും 'ഹൈടെക്ക്', സ്പര്‍ശനം ഒഴിവാക്കാന്‍ സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന മണി ( വീഡിയോ)

മധ്യപ്രദേശ് മന്ദ്‌സൗറിലെ പ്രമുഖ ക്ഷേത്രമായ പശുപതിനാഥ് ക്ഷേത്രത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ടാക്ട് ലെസ് ബെല്‍ സ്ഥാപിച്ചത്
കോവിഡ് കാലത്ത് ക്ഷേത്രങ്ങളും 'ഹൈടെക്ക്', സ്പര്‍ശനം ഒഴിവാക്കാന്‍ സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന മണി ( വീഡിയോ)

ഭോപ്പാല്‍: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ, രാജ്യത്തെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കണം എന്നത് അടക്കം നിരവധി നിബന്ധനകളോടെയാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഒരു ക്ഷേത്രത്തില്‍ സ്ഥാപിച്ച കോണ്‍ടാക്ട് ലെസ് ബെല്ലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശ് മന്ദ്‌സൗറിലെ പ്രമുഖ ക്ഷേത്രമായ പശുപതിനാഥ് ക്ഷേത്രത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ടാക്ട് ലെസ് ബെല്‍ സ്ഥാപിച്ചത്. ബെല്ലിന് ആമുഖമായി കൈ ഉയര്‍ത്തിയാല്‍ ഓട്ടോമാറ്റിക്കായി മണി മുഴങ്ങുന്ന തരത്തിലാണ്  സംവിധാനം ഒരുക്കിയത്. സെന്‍സര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ബെല്‍ സ്ഥാപിച്ചത്. സ്പര്‍ശനം ഇല്ലാതെ തന്നെ ആരാധന നടത്താനുളള സൗകര്യമാണ് ഒരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com