20 സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു; 43 ചൈനീസ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു; 43 ചൈനീസ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍
20 സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു; 43 ചൈനീസ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ലഡാക്ക്: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചതായി സ്ഥിരീകരണം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷം മൂന്ന് മണിക്കൂറിലേറെ നീണ്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കോ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒരു കേണലടക്കം മൂന്ന് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചതായിട്ടായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായത്.

അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് നേരത്തെ ഇന്ത്യ ആദ്യമായി പ്രതികരിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയാണ് ധാരണ ലംഘിച്ച്, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com