ഉന്നംവച്ചത് കീരിയെ; വെടികൊണ്ടത് 12 കാരന്; 48 കാരന്‍ അറസ്റ്റില്‍

48 കാരന്‍ കീരിയെ വെടിവച്ചപ്പോള്‍ കൊണ്ടത് സമീപത്തുനിന്ന് കളിക്കുന്ന 12വയസുള്ള കുട്ടിയ്ക്ക്
ഉന്നംവച്ചത് കീരിയെ; വെടികൊണ്ടത് 12 കാരന്; 48 കാരന്‍ അറസ്റ്റില്‍


ബംഗളൂരു:  48 കാരന്‍ കീരിയെ വെടിവച്ചപ്പോള്‍ കൊണ്ടത് സമീപത്തുനിന്ന് കളിക്കുന്ന 12വയസുള്ള കുട്ടിയ്ക്ക്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുമാരയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ ബംഗളുരൂവിലായിരുന്നു സംഭവം. 

കാറ്ററിങ് പണികള്‍ നടത്തുന്നയാളാണ് കുമാര. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാല്് മണിയോടെയായിരുന്നു സംഭവം. ഇയാളുടെ വീടിന് സമീപത്ത് കണ്ട കീരിയ്ക്ക് നേരെ ഇയാള്‍ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ വെടികൊണ്ടത് കീരിയ്ക്കായിരുന്നില്ല. അയല്‍പക്കത്തുനുന്നും കളിക്കുന്ന കുട്ടികളിലൊരാളായ ആസീഫിനായിരുന്നു.

വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെടിയുണ്ട നീക്കം ചെയ്‌തെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ വെടിയേറ്റ് വീണത് കണ്ട് പരിഭ്രാന്തനായ കുമാര തോക്ക് പിതാവിനെ ഏല്‍പ്പിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ്  അറസ്റ്റ് ചെയ്തത്.കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ കോവിഡ് പരിശോധന നടത്തിയ ശേഷം ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ജയിലലടച്ചതായി പൊലീസ് പറഞ്ഞു.

തനിക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയാണെന്നായിരുന്നു ആസിഫിന്റെ മൊഴി. കീരി തുടര്‍ച്ചയായി തന്റെ കോഴിയെ പിടിച്ചുകൊണ്ടുപോകുന്നതിനാലും കോഴിമുട്ട തിന്നുന്നതിനെയും തുടര്‍ന്നാണ് വെടിയുതര്‍ത്തതെന്നാണ് കുമാരയുടെ വാദം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com