റിട്ടയര്‍ ചെയ്യാന്‍ ഒരുമാസം;  കോവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു

റിട്ടയര്‍ ചെയ്യാന്‍ ഒരു മാസം മാത്രം അവശേഷിക്കെ എഎസ്‌ഐ കോവിഡ് ബാധിച്ച് മരിച്ചു 
റിട്ടയര്‍ ചെയ്യാന്‍ ഒരുമാസം;  കോവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു


ബംഗളൂരു:  കോവിഡ് ബാധിച്ച് കര്‍ണാടകയില്‍ ട്രാഫിക് പൊലീസുകാരന്‍ മരിച്ചു. അന്‍പത്തിയൊന്‍പതുകാരനായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മരിച്ചത്. റിട്ടയര്‍ ചെയ്യാന്‍ ഒരുമാസം അവശേഷിക്കെയാണ് മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പോലീസുകാരന്‍ മരിക്കുന്നത്

ഇയാളെ കുടാതെ സ്‌റ്റേഷനിലെ മറ്റ് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ആശപത്രിയില്‍ ചികിത്സയിലാണ്. പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ചുപൂട്ടി. രണ്ട്ദിവസത്തിനകം സ്റ്റേഷന്‍ അണുവിമുക്തമാക്കുമെന്നും ബംഗളുരൂ സിറ്റി കമ്മീഷണര്‍ പറഞ്ഞു.

ജൂലായ് അവസാനത്തോടെയാണ് പൊലീസുകാരന്‍ റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഹൃദയാഘാതത്തെ  തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച പ്രതിക്ക് കഴിഞ്ഞ ദിവസം കോവിഡ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്  ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത എട്ട് പൊലീസുകാരും ക്വാറന്റൈനിലാണ്. വ്യാജയാത്രകള്‍ ബുക്ക് ചെയ്ത് ഓല ക്യാബുകളെ കബളിപ്പിച്ച സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com