അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയായ നീറ്റ് ഓഗസ്റ്റിലേക്ക് നീട്ടിവെച്ചോ?; പ്രചാരണത്തിന്റെ വസ്തുത എന്ത്?

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഓഗസ്റ്റിലേക്ക് നീട്ടിവെച്ചെന്ന് വ്യാജ പ്രചാരണം
അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയായ നീറ്റ് ഓഗസ്റ്റിലേക്ക് നീട്ടിവെച്ചോ?; പ്രചാരണത്തിന്റെ വസ്തുത എന്ത്?

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഓഗസ്റ്റിലേക്ക് നീട്ടിവെച്ചെന്ന് വ്യാജ പ്രചാരണം. എംബിബിഎസ് പ്രവേശനത്തിനുളള അഖിലേന്ത്യാ പരീക്ഷ ഓഗസ്റ്റ് അവസാന ആഴ്ചയിലേക്ക് മാറ്റിവെച്ചു എന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരത്തില്‍ പരീക്ഷ മാറ്റിവെച്ച് കൊണ്ട് ഒരു നിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

മെഡിക്കല്‍ പ്രവേശനത്തിനുളള അഖിലേന്ത്യാ പരീക്ഷയായ നീറ്റ് ജൂലൈ 26നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഓഗസ്റ്റ് അവസാനത്തേയ്ക്ക് മാറ്റിവെച്ചു എന്ന തരത്തിലാണ് വാട്‌സ്ആപ്പ് വഴി പ്രചാരണം നടക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ലെറ്റര്‍ ഹെഡിലാണ് പ്രചാരണം നടക്കുന്നത്. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് അയച്ചുകൊടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഓഗസ്റ്റ് 15 ന് ശേഷം അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുമെന്നും വ്യാജ കുറിപ്പില്‍ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 3ന് നടക്കേണ്ട നീറ്റ് പരീക്ഷയാണ് ജൂലൈ 26ലേക്ക് മാറ്റിയത്. ഇത് മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒന്നും എടുത്തിട്ടില്ല. അതിനിടെയാണ് വ്യാജ പ്രചാരണം നടക്കുന്നത്. നിലവില്‍ ജൂലൈ 26ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com