അവരുടെ ജീവത്യാഗം രാജ്യം മറക്കില്ല; ഗല്‍വാനിലെ സൈനികരുടെ മരണം അസ്വസ്ഥപ്പെടുത്തുന്നതെന്ന് രാജ്‌നാഥ് സിങ്

മരിച്ച സൈനികരുടെ കുടുംബത്തിനൊപ്പം രാജ്യം ഒന്നടങ്കം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അവരുടെ ജീവത്യാഗം രാജ്യം മറക്കില്ല; ഗല്‍വാനിലെ സൈനികരുടെ മരണം അസ്വസ്ഥപ്പെടുത്തുന്നതെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗം രാജ്യം മറക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മരിച്ച സൈനികരുടെ കുടുംബത്തിനൊപ്പം രാജ്യം ഒന്നടങ്കം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'ഗല്‍വാനിലെ സൈനികരുടെ മരണം അസ്വസ്ഥപ്പെടുത്തുന്നതും വേദനാജനകവുമാണ്. നമ്മുടെ സൈനികര്‍ മാതൃകാപരമായ ധൈര്യവും വീര്യവും അവരുടെ കര്‍മത്തില്‍ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സൈന്യത്തിന്റെ ഉയര്‍ന്ന പാരമ്പര്യമനുസരിച്ച് ജീവന്‍ ത്യജിക്കുകയും ചെയ്തു. രാജ്‌നാഥ് കുറിച്ചു.

അതേസമയം, അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യോഗം, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ചൈനീസ് ആക്രമണത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com