ഇന്ത്യ- ചൈന സംഘര്‍ഷം : പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

ഇന്ത്യ- ചൈന സംഘര്‍ഷം : പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

വെള്ളിയാഴ്ച വൈകീട്ട് 5 മണിയ്ക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്

ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിയ്ക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യചൈന സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വിജയവാഡ സ്വദേശിയ കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.  

ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ദുഖം രേഖപ്പെടുത്തി സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്‌നാഥ് പറഞ്ഞു. ട്വിറ്റിറിലൂടെയായിരുന്നു രാജ്‌നാഥിന്റെ പ്രതികരണം.

'ഗല്‍വാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും വേദനാജനകവുമാണ്. നമ്മുടെ സൈനികര്‍ മാതൃകാപരമായ ധൈര്യവും വീര്യവും അവരുടെ കര്‍മത്തില്‍ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സൈന്യത്തിന്റെ ഉയര്‍ന്ന പാരമ്പര്യമനുസരിച്ച് ജീവന്‍ ത്യജിക്കുകയും ചെയ്തു. രാജ്‌നാഥ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com