പിടിവിട്ട് മഹാരാഷ്ട്ര, ഇന്നലെ മരിച്ചത് 1409 പേര്‍, കോവിഡ് മരണം 5537 ആയി

മഹാരാഷ്ട്രയില്‍ മാത്രം 862 മരണങ്ങള്‍ ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്
പിടിവിട്ട് മഹാരാഷ്ട്ര, ഇന്നലെ മരിച്ചത് 1409 പേര്‍, കോവിഡ് മരണം 5537 ആയി

മുംബൈ : കോവിഡ് രോഗവ്യാപനം മഹാരാഷ്ട്രയില്‍ അതിരൂക്ഷമായി വര്‍ധിക്കുകയാണ്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 1409 പേര്‍ മരിച്ചതായാണ് കണക്കുകള്‍. നേരത്തെ മരിച്ച 1328 പേരുടെ പേരുകള്‍ കൂടി കോവിഡ് മരണത്തിലേക്ക് ഉള്‍പ്പെടുത്തിയതോടെയാണ് മരണസംഖ്യയില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമായി 1672 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5537 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രം 862 മരണങ്ങള്‍ ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് മരണനിരക്കിലും ദേശീയ ശരാശരിയേക്കാള്‍ മഹാരാഷ്ട്ര വളരെ മുന്നിലാണ്. ദേശീയ ശരാശരി 3.4 ആണെങ്കില്‍ മഹാരാഷ്ട്രയില്‍ ഇത് 4.9 ആണ്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ വീഴ്ചയും, റെക്കോഡുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിലുണ്ടായ അശ്രദ്ധയുമാണ് മരണസംഖ്യ ഒറ്റയടിക്ക് ഇത്രയധികം ഉയരാന്‍ ഇടയാക്കിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭൂഷണ്‍ ഗംഗ്‌റാണി പറഞ്ഞു.

ഇതിനിടെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കിരിത് സോമയ്യ രംഗത്തെത്തി.  മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഒളിപ്പിച്ചുവെച്ച കൊറോണ മരണത്തിന്റെ കണക്കുകള്‍ പുറത്തുവന്നതായി കിരിത് സോമയ്യ അഭിപ്രായപ്പെട്ടു. മുംബൈയില്‍ സ്വാഭാവിക മരണമെന്ന് നേരത്തെ പറഞ്ഞ 862 മരണങ്ങളാണ് കോവിഡ് മൂലമെന്ന് തെളിഞ്ഞത്. ഇന്നലെ മാത്രം മുംബൈയില്‍ 55 പേര്‍ മരിച്ചെന്നും ട്വീറ്റില്‍ കിരിത് സോമയ്യ ട്വീറ്റില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com