മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 1,20,504 കേസുകള്‍

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനവ്
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 1,20,504 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനവ്. ഒരു  ദിവസത്തെ രോഗികളുടെ എണ്ണം നാലായിരത്തോട് അടുക്കുന്നു. ഇന്ന് മാത്രം 3, 725 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍  1,20,504 ആയി.

സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 5,751 പേരാണ്. ഇന്ന് മാത്രം നൂറ് പേരാണ് മരിച്ചത്. ഇതുവരെ രോഗമുക്തിനേടിയത് 60, 838 പേരാണ്. ഇന്ന് 1672 പേര്‍ ആശുപത്രി വിട്ടു. മൂംബൈയില്‍ മാത്രം 1298 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 518 പേര്‍ രോഗമുക്തി നേടി. 69 പേര്‍ മരിച്ചു. ഇതുവരെ 62769 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 31, 856 പേര്‍ രോഗമുക്തിനേടി. മുംബൈയില്‍ മാത്രം മരിച്ചത് 3,309 പേരാണ്
.
മഹാരാഷ്ട്രയുടെ സമീപ സംസ്ഥാനമായ ഗുജറാത്തിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പുതിയ കേസുകളും 31 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25,660 ആയി.ഇതില്‍ 17,829 പേര്‍ രോഗമുക്തി നേടി. 1,592 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com