വേഗം കൂട്ടും, സ്റ്റോപ്പുകള്‍ വെട്ടിച്ചുരുക്കും; പാസഞ്ചര്‍, മെമു ട്രെയിനുകളെ എക്‌സ്പ്രസ് ട്രെയിനുകളാക്കുന്നു

രാജ്യമാകെ അഞ്ഞൂറിലേറെ വണ്ടികള്‍ ഉടന്‍തന്നെ ഇങ്ങനെ എക്‌സ്പ്രസുകളായി മാറും.
വേഗം കൂട്ടും, സ്റ്റോപ്പുകള്‍ വെട്ടിച്ചുരുക്കും; പാസഞ്ചര്‍, മെമു ട്രെയിനുകളെ എക്‌സ്പ്രസ് ട്രെയിനുകളാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 500ലേറെ പാസഞ്ചര്‍, മെമു, ഡെമു ട്രെയിനുകള്‍ എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റുന്നു. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളെയാണ് എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റുന്നത്. 

കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ അതല്ല, പാസഞ്ചറുകള്‍ എന്നന്നേക്കുമായി നിര്‍ത്താനുള്ള നീക്കമാണോ ഇതെന്നു വ്യക്തമല്ല. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാസഞ്ചറുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റുമ്പോള്‍ നിരക്കുകൂടും. ഒട്ടേറെ സ്‌റ്റേഷനുകള്‍ ഇല്ലാതാവും. റെയില്‍വേക്ക് പാസഞ്ചറുകള്‍ ലാഭകരമല്ല. ചെറിയ സ്‌റ്റേഷനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവും കൂടുതലാണ്. ലോക്കല്‍ ട്രെയിനുകളിലൊന്നും ഇപ്പോള്‍ റിസര്‍വേഷന്‍ കോച്ചുകളില്ല. എക്‌സ്പ്രസുകളില്‍ റിസര്‍വേഷന്‍ കോച്ചുകളുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com