ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ആമസോണും; അനുമതി നല്‍കി

ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കമ്പനിയെ കോര്‍പ്പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ആമസോണും; അനുമതി നല്‍കി

കൊല്‍ക്കത്ത: ഇ കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്കിറങ്ങുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി ആമസോണിന് ലഭിച്ചു. ബംഗാള്‍ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കമ്പനിയെ കോര്‍പ്പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഈ വിഷയത്തില്‍ രണ്ട് കമ്പനികളും നിലപാട് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ, പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്.

സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി ഹോം ഡെലിവറി ഉടന്‍ തന്നെ സ്വിഗ്ഗി ആരംഭിക്കുമെന്നാണ് അന്ന് കമ്പനി അറിയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡിലും, ഒഡീഷയിലും ഓണ്‍ലൈന്‍ മദ്യവില്‍പ്പന സ്വിഗ്ഗി നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബംഗാളില്‍ ഈ സേവനം ലഭ്യമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com