കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു; 24 മണിക്കൂറിനിടെ 15000ലധികം കേസുകള്‍, ആശങ്കയോടെ രാജ്യം

ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു.
കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു; 24 മണിക്കൂറിനിടെ 15000ലധികം കേസുകള്‍, ആശങ്കയോടെ രാജ്യം

ന്യൂഡല്‍ഹി:  ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. 4,10,461 പേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 15413 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഈ സമയത്ത് 306 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ രാജ്യത്ത് 169451 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 2,27,756 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 13254 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ 2396പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 38 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 56845പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 24822പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.704പേര്‍ മരിച്ചു. കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. 9 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 416 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 8697പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 132പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com