കടം വീട്ടാന്‍ മറ്റ് മാര്‍ഗമില്ല; ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ മൂന്ന് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു;  സിസി ടിവിയിലും ഇല്ല; പിടികൂടി പൊലീസ്

ലക്ഷങ്ങള്‍ മോഷണം പോയ കേസില്‍ പരാതിക്കാരന്റെ ഭാര്യ പൊലീസ് പിടിയില്‍
കടം വീട്ടാന്‍ മറ്റ് മാര്‍ഗമില്ല; ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ മൂന്ന് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു;  സിസി ടിവിയിലും ഇല്ല; പിടികൂടി പൊലീസ്

മുംബൈ: ലക്ഷങ്ങള്‍ മോഷണം പോയ കേസില്‍ പരാതിക്കാരന്റെ ഭാര്യ പൊലീസ് പിടിയില്‍. നവി മുംബൈയിലെ കോപ്പര്‍ ഖൈറാനിലാണ് സംഭവം. കടം വീട്ടാന്‍ നാല് ലക്ഷം രൂപ ഭര്‍ത്താവറിയാതെ യുവതി വീട്ടില്‍ നിന്ന് മോഷണം നടത്തുകയായിരുന്നു. 1.1 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

കേസ് നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് പരാതിക്കാരന്‍ വ്യഅറിയിച്ചു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന ജൂണ്‍ 15നാണ് വീട്ടില്‍ മോഷണം നടന്നത്. ജൂണ്‍ 17നാണ് മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 15ന് സ്ത്രീയെ ഭര്‍ത്താവ് ഗാന്‍സോളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെ ഇരുവരും ആശുപത്രിക്ക് സമീപമുള്ള അമ്മാവന്റെ വീട്ടിലെത്തി. ആരോഗ്യം മോശമായതോടെ സ്ത്രീയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം ഭര്‍ത്താവ് ജോലി സംബന്ധമായ ആവശ്യത്തിനായി പുറത്തേക്ക് പോയി. ഈ സമയത്താണ് സ്ത്രീ ഫ്‌ലാറ്റില്‍ തിരിച്ചെത്തി മോഷണം നടത്തിയത്.

മോഷണം നടന്ന വിവരം ഭര്‍ത്താവ് പോലീസില്‍ അറിയിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ മോഷ്ടാവിനെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചില്ല. സമീപവാസികളെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. സ്ത്രീയുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തിയതോടെ സ്ത്രീ മോഷണം നടത്തിയതായി സമ്മതിച്ചു. കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. ഭാര്യയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതോടെ പരാതി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com