സ്കൂൾ പ്രിൻസിപ്പൽ ഇപ്പോൾ തട്ടുകടക്കാരൻ; കോവിഡ് മാറ്റിയ ജീവിതങ്ങൾ

കോവിഡിന് മുന്‍പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍; ഇപ്പോള്‍ ജീവിതം മുന്നോട്ടു നീക്കാന്‍ തട്ടുകട നടത്തുന്നു
സ്കൂൾ പ്രിൻസിപ്പൽ ഇപ്പോൾ തട്ടുകടക്കാരൻ; കോവിഡ് മാറ്റിയ ജീവിതങ്ങൾ

ഹൈദരാബാദ്: കോവിഡ് മഹാമാരി ആരോഗ്യപരമായി മാത്രമല്ല രാജ്യത്തെ ഭൂരിപക്ഷം ജനതയേയും സാമ്പത്തികമായും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല.

സ്‌കൂളുകള്‍ തുറക്കാതായതോടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വരുമാന മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. പലരും മറ്റ് ജോലികളുമായി ഇറങ്ങുകയാണിപ്പോള്‍. ഇന്‍ഷുറന്‍സ് ഏജന്റായും വഴിയോരക്കച്ചവടക്കാരായും മറ്റും അവര്‍ പുതിയ തൊഴില്‍ ചെയ്യുകയാണിപ്പോള്‍.

സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലും സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ രാംബാബു മരഗാനി ജീവിക്കാന്‍ ഇപ്പോള്‍ തട്ടുകടയിട്ടിരിക്കുകയാണ് സ്വന്തം നാട്ടില്‍. രാംബാബുവും ഭാര്യയും തന്നെയാണ് നടത്തിപ്പുകാര്‍. ഇഡ്‌ലി, ദോശ, വട തുടങ്ങിയവയാണ് വില്‍ക്കുന്നത്.

തെലങ്കാനയിലെ ഖമ്മം സ്വദേശിയായ രാംബാബു ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.

സ്‌കൂള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിലാണ് മറ്റുള്ളവരെ ആശ്രയിക്കാതെ അധ്വാനിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത്. ഇതോടെയാണ് തട്ടുകടയുമായി റോഡിലിറങ്ങാന്‍ തീരുമാനിച്ചതെന്ന് രാംബാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com