ശ്വാസ തടസമുണ്ടോ? ആരോ​ഗ്യ വകുപ്പിനെ വിളിക്കു; അര മണിക്കൂറിനുള്ളിൽ ഓക്സിജൻ വീട്ടിലെത്തിക്കും

ശ്വാസ തടസമുണ്ടോ? ആരോ​ഗ്യ വകുപ്പിനെ വിളിക്കു; അര മണിക്കൂറിനുള്ളിൽ ഓക്സിജൻ വീട്ടിലെത്തിക്കും
ശ്വാസ തടസമുണ്ടോ? ആരോ​ഗ്യ വകുപ്പിനെ വിളിക്കു; അര മണിക്കൂറിനുള്ളിൽ ഓക്സിജൻ വീട്ടിലെത്തിക്കും

ന്യൂഡൽഹി: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ ഡൽഹിയിൽ സ്ഥിതി​ഗതികൾ അതിരൂക്ഷമാകുന്നു. ഇതേത്തുടർന്ന് ഓക്സിജൻ വീടുകളിലെത്തിക്കുന്ന പദ്ധതി ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. ശ്വാസ തടസം നേരിടുന്നവർ വിളിച്ചു പറഞ്ഞാൽ അര മണിക്കൂറിനകം ഓക്സിജൻ സിലിൻഡർ വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.

പൾസ് ഓക്സിമീറ്റർ എന്ന സംവിധാനമാണ് ഡൽഹി സർക്കാർ ലഭ്യമാക്കുക. രക്തത്തിൽ ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള ഈ ഉപകരണം രോ​ഗിക്ക് ശ്വാസോച്ഛ്വാസം സു​ഗമമാക്കാൻ സഹായിക്കും.

കോവിഡ് രോ​ഗികൾ അറുപതിനായിരം കടക്കുകയാണ് ഡൽഹിയിൽ. ഞായറാഴ്ച രോ​ഗികളുടെ എണ്ണം 59,746 എത്തിയതോടെ 59,377 രോ​ഗികളുള്ള തമിഴ്നാടിനെ മറികടന്ന് ഡൽഹി മുംബൈയ്ക്കു പിന്നിലെത്തി. ഞായറാഴ്ച മൂവായിരം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മുംബൈയിൽ 66,500 പേർക്കാണ് രോ​ഗം. രോ​ഗ വ്യാപനത്തിൽ മുംബൈയേക്കാൾ മുന്നിലാണ് ഡൽഹി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com