സിബിഎസ്ഇ പരീക്ഷയിൽ തീരുമാനം നാളെ ; വിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്ന് സർക്കാർ

സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ തുടർന്ന് ഹർജി പരി​ഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ് ഇ പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കുമെന്ന് കേന്ദ്രസർക്കാർ. സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് സുപ്രീംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 1-15 തീയതികളില്‍ ഇവ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി  പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ തുടർന്ന് ഹർജി പരി​ഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. 25 ന് ഉച്ചയ്ക്ക് രണ്ടിന് ഹർജി പരി​ഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com