ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ്;  പ്രഖ്യാപനം ജൂണ്‍ 26

ഒരു കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ്;  പ്രഖ്യാപനം ജൂണ്‍ 26


ലഖ്‌നോ: ഒരു കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ പ്രഖ്യാപനം ജൂണ്‍ 26ന് നടത്തും. ഇതോടെ ഒറ്റയടിക്ക് ഒരു കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറും. ലോക്കഡൗണില്‍ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാവാന്‍ കഴിയും. യോഗി ആദിത്യനാഥിന്റെ തൊഴില്‍ പ്രഖ്യാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംബന്ധിക്കും. വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാവും മോദിയുടെ അഭിസംബോധന.

ഉത്തര്‍പ്രദേശിലെ തൊഴിലവസരങ്ങളില്‍ 50 ശതമാവും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 1.80 കോടി തൊഴിലുറപ്പ് കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 85 ലക്ഷം പേര്‍ ജോലിയില്‍ സജീവമാണ്.  പുതിയതായി 15 ലക്ഷം തൊഴില്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യും.

നദി പുനരുജ്ജീവനം, ഗ്രാമീണ റോഡ് നിര്‍മ്മാണം, കുളം കുഴിക്കല്‍ തുടങ്ങിയ ജോലികളാണ് പദ്ധതി പ്രകാരം ചെയ്യുക. എല്ലാ പ്രധാന വകുപ്പുകളിലും കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ നരേദ് കോ ഒരു ലക്ഷം തൊഴില്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് 35 ലക്ഷം തൊഴിലാളികള്‍ നാട്ടില്‍ മടങ്ങിയെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com