ജമ്മു കശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍; തെരച്ചില്‍ ശക്തമാക്കി സൈന്യം

രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ പിടികൂടിയത്.
ജമ്മു കശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍; തെരച്ചില്‍ ശക്തമാക്കി സൈന്യം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നാല് ഭീകരരെ പിടികൂടി. രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. നാലു ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണ്‌ വലയിലായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ സോപാറയിലാണ് സംഭവം.  പോത്ക മുക്കം, ചാന്‍പോറ അതൂറ എന്നിവിടങ്ങളിലാണ് സേനകള്‍ സംയുക്തമായി തെരച്ചില്‍ നടത്തിയത്. ഭീകരര്‍ ഒളിച്ച് ഇരിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. പ്രദേശം വളഞ്ഞാഞ്ഞ് ഭീകരരെ കീഴ്‌പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാനാണ് ജീവന്‍ നഷ്ടമായത്.വെടിയേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. രണ്ട് എ കെ 47 തോക്കുകളും പിടിച്ചെടുത്തുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com