തമിഴ്‌നാട്ടില്‍ കേരളത്തില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കൂടി കോവിഡ്; ഇന്ന് മാത്രം 2,865രോഗബാധിതര്‍; കര്‍ണാടകയില്‍ പതിനായിരം കടന്നു

കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തില്‍ ഇന്ന് മാത്രം 572പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ചിത്രം പിടിഐ
ചിത്രം പിടിഐ

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 2,865പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. 67,468പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 866പേരാണ് ആകെ മരിച്ചത്. കേരളത്തില്‍ നിന്ന് എത്തിയ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കര്‍ണാടകയില്‍ ഇന്ന് 397പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. 10,118പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6151പേര്‍ രോഗമുക്തരായി.

കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തില്‍ ഇന്ന് മാത്രം 572പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,736പേരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com