ബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനോഷ് ഘോഷ് (60) ആണ് മരിച്ചത്.
ബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനോഷ് ഘോഷ് (60) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഫാല്‍റ്റ നിയോജക മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് തമോനോഷ് ഘോഷ്. മൂന്ന് തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.അടുത്തിടെ തമിഴ്‌നാട്ടിലും എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡിഎംകെയുടെ അന്‍പഴകനാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

പശ്ചിമബംഗാളില്‍ ഇന്നലെ മാത്രം 11 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 14728 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 581 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com