868 കിലോ കഞ്ചാവ്, ഏഴര കിലോ ചരസ്; വിപണിയില്‍ വില 2 കോടി; കോവിഡിന്റെ മറവിലെ ലഹരി കടത്ത് പിടികൂടി കസ്റ്റംസ്

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്
868 കിലോ കഞ്ചാവ്, ഏഴര കിലോ ചരസ്; വിപണിയില്‍ വില 2 കോടി; കോവിഡിന്റെ മറവിലെ ലഹരി കടത്ത് പിടികൂടി കസ്റ്റംസ്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് പടരുന്നതിനിടെ, ലോക്ക്ഡൗണ്‍ ഇളവിന്റെ മറവില്‍ വ്യാപകമായി കഞ്ചാവ് കടത്ത്. പൂനെയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ചരസും കഞ്ചാവും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. നാലുപേരെയും രണ്ട് വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

868 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ ഒരു കോടി നാല് ലക്ഷം രൂപ വിലമതിക്കും. ഏഴരകിലോ ചരസുമാണ് പിടിച്ചെടുത്തത്. 75  ലക്ഷം രൂപയാണ് വിപണിയില്‍ വിലമതിക്കുന്നത്. കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട. സംസ്ഥാനത്ത് തന്നെ മുംബൈ കഴിഞ്ഞാല്‍ കൂടുതല്‍ രോഗികള്‍ ഉള്ളത് പൂനെയിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,42,900 ആണ്. മരണസംഖ്യ 6,739 ആയി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com