അടിയന്തരാവസ്ഥയ്ക്കു കാരണം ഒരു കുടുംബത്തിന്റെ അധികാര ദുര: അമിത് ഷാ

അടിയന്തരാവസ്ഥയ്ക്കു കാരണം ഒരു കുടുംബത്തിന്റെ അധികാര ദുര: അമിത് ഷാ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നാല്‍പ്പത്തിയഞ്ചു വര്‍ഷം മുമ്പ് അധികാരത്തിനായുള്ള ഒരു കുടുംബത്തിന്റെ അത്യാഗ്രഹമാണ് രാജ്യത്തെ അടിയന്തരാവസ്ഥയിലേക്കു തള്ളിവിട്ടതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും താത്പര്യങ്ങള്‍ക്കു മുകളില്‍ ഒരു കുടുംബത്തിന്റെ താത്പര്യമാണ് അടിയന്തരാവസ്ഥയ്ക്കു വഴിവച്ചത്. കോണ്‍ഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥയുടെ മാനസികാവസ്ഥയാണുള്ളതെന്ന് ഷാ വിമര്‍ശിച്ചു.

ഒരു രാത്രികൊണ്ട് രാജ്യം മുഴുവന്‍ ജയിലായി മാറുകയായിരുന്നു. പത്രങ്ങളും കോടതികളും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ഇല്ലാതായി. പാവപ്പെട്ടവരുടെയും താഴെക്കിടയിലുള്ളവരുടെയും മേല്‍ അതിക്രമം വിളയാടി- അടിയന്തരാവസ്ഥയുടെ 45ാം വാര്‍ഷിക ദിനത്തില്‍ അമിത് ഷാ ഓര്‍മിപ്പിച്ചു.

ലക്ഷക്കണക്കിനു മനുഷ്യരുടെ പ്രയത്‌നത്തിന്റെ ഫലമായാണ് അടിയന്തരാവസ്ഥ പിന്‍വലിച്ച് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസില്‍ മാത്രം ഇപ്പോഴും അതില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സത്യം പറഞ്ഞതിന് ആ പാര്‍ട്ടിയിലെ ഒരു നേതാവിനെ അടുത്തിടെ പുറത്താക്കി. നേതാക്കള്‍ ശ്വാസം മുട്ടിയാണ് കോണ്‍ഗ്രസില്‍ കഴിയുന്നത്. - ഷാ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com