ഇന്ത്യയിൽ നിന്നുള്ള യാത്രികരേയും കൊണ്ട് യുഎഇയിലേക്ക് വരരുത്; എയർ ഇന്ത്യയ്ക്ക് നിർദേശം

യുഎഇ പൗരന്മാർക്കും മറ്റുള്ളവർക്കും പ്രവേശനമുണ്ടാകില്
ഇന്ത്യയിൽ നിന്നുള്ള യാത്രികരേയും കൊണ്ട് യുഎഇയിലേക്ക് വരരുത്; എയർ ഇന്ത്യയ്ക്ക് നിർദേശം

ന്യൂഡൽഹി; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ച് യുഎഇ. വന്ദേ ഭാരത് മിഷന്റെ ഭാ​ഗമായി യാത്രക്കാരെയും കൊണ്ട് വരരുതെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. യുഎഇ പൗരന്മാർക്കും മറ്റുള്ളവർക്കും പ്രവേശനമുണ്ടാകില്ല. ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടവര്‍ ഇനിമുതല്‍ ഇന്ത്യയിലുള്ള യുഎഇ എംബസിയുടേയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റേയോ അനുമതി തേടണമെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

ജൂലായ് 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്  ഇന്ത്യയില്‍ കുടങ്ങിപ്പോയ പ്രവാസികളേയും യുഎഇ പൗരന്മാരെയും തിരികെ എത്തിക്കുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയിരുന്നു. ഇതിന് മറുപടിയായാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി യാത്രക്കാരില്ലാതെ ജീവനക്കാരുമായി പോകുന്ന വിമാനം യുഎഇയില്‍ നിന്നുള്ളവരെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. യുഎഇയിലെ വിമാനക്കമ്പനിയായ എമിറേറ്റ്‌സും ഇതേ ആവശ്യവുമായി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ ജൂലൈ 7 മുതല്‍ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ദുബായ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാര്‍ച്ച് 25 മുതലാണ് ദുബായ് അതിര്‍ത്തി അടച്ചത്. എന്നാൽ യുഎഇയിൽ എത്തുന്ന സന്ദർശകർ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം. കൂടാതെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com