തിരുനെൽവേലി 'ഇരുട്ടുകടൈ' ഉടമ ആത്മഹത്യ ചെയ്തു; മരണം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

തിരുനെൽവേലി ഇരുട്ടുകടൈ ഉടമ ആത്മഹത്യ ചെയ്തു; മരണം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ
തിരുനെൽവേലി 'ഇരുട്ടുകടൈ' ഉടമ ആത്മഹത്യ ചെയ്തു; മരണം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

ചെന്നൈ: തിരുനെൽവേലിയിലെ പ്രമുഖ മധുര പലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരി സിങിനെ (80) മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലാണ് മൃതദേഹം കണ്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം. ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി.

കടുത്ത പനിയെ തുടർന്ന് ഹരി സിങിനെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ കോവിഡ് കെയർ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. അതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുട്ടുകടൈ എന്ന സ്ഥാപനം തിരുനെൽവേലി ഹൽവ വിൽപ്പനയിലൂടെയാണ് പ്രശസ്തമായത്. പേരിലെ വ്യത്യസ്തതയും ദിവസം മൂന്ന് മണിക്കൂർ മാത്രം തുറന്നു പ്രവർത്തിക്കുന്നതും ഇരുട്ടുകടൈയെ വേറിട്ടതാക്കി. ദിവസവും വൈകീട്ട് അഞ്ച് മണി മുതൽ രാത്രി എട്ട് മണി വരെയാണ് കടയുടെ പ്രവർത്തന സമയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com