കോവിഡ് മരണം 15,000 കടന്നു, ഇന്നലെ മാത്രം  17,296 കേസുകൾ; രാജ്യത്ത് രോ​ഗവ്യാപനം രൂക്ഷം

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തോട് അടുത്തു. ഇതുവരെ  4,90,401 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് മരണം 15,000 കടന്നു, ഇന്നലെ മാത്രം  17,296 കേസുകൾ; രാജ്യത്ത് രോ​ഗവ്യാപനം രൂക്ഷം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമായ വിധത്തിൽ ഉയരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ  17,296 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തോട് അടുത്തു. ഇതുവരെ  4,90,401 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,89,463 എണ്ണം ആക്ടീവ് കേസുകളാണെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത് 407 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 15,301ആയി ഉയര്‍ന്നു. ബുധനാഴ്ച രാജ്യത്ത് 418 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 2,85,637 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com