കോവിഡ് വ്യാപനം രൂക്ഷം : ഗുവാഹത്തിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; നഗരങ്ങളില്‍ വാരാന്ത്യ അടച്ചിടലിനും തീരുമാനം

ടൗണ്‍, മുനിസിപ്പാലിറ്റി എന്നിവയെല്ലാം ലോക്ക്ഡൗണിന്റെ പരിധിയില്‍ വരും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെയാണ് അടച്ചിടല്‍
കോവിഡ് വ്യാപനം രൂക്ഷം : ഗുവാഹത്തിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ; നഗരങ്ങളില്‍ വാരാന്ത്യ അടച്ചിടലിനും തീരുമാനം

ഗുവാഹത്തി : കോവിഡ് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വാരാന്ത്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് അസം സര്‍ക്കാര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ നഗരപ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടുമെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു.

ജൂണ്‍ 28 അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ടൗണ്‍, മുനിസിപ്പാലിറ്റി എന്നിവയെല്ലാം ലോക്ക്ഡൗണിന്റെ പരിധിയില്‍ വരും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെയാണ് അടച്ചിടല്‍.

അതേസമയം സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തി ഉള്‍പ്പെടുന്ന കാമരൂപ് മെട്രോപോളിറ്റന്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നും മന്ത്രി ഹിമന്ത ശര്‍മ്മ അറിയിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത് ആസാമിലാണ്. ഇതുവരെയായി 6300 കോവിഡ് കേസുകളാണ് ആസാമില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 2279 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. നഗരപ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com