പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമയിലെ അവന്തിപോരയിലുള്ള ചെവ ഉള്ളാര്‍ മേഖലയിലാണ് സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടല്‍ വെള്ളിയാഴ്ച രാവിലെയും തുടര്‍ന്നു. തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ യുവാക്കളെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംയുക്ത സേന വ്യാഴാഴ്ച തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസ്, രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് അംഗങ്ങളാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്. 

സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയതിന് പിന്നാലെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. പിന്നാലെയാണ് സൈന്യം തിരിച്ചടിച്ച് മൂന്ന് പേരെ വധിച്ചത്. 

ജൂണ്‍ മാസത്തില്‍ തെക്കന്‍ കശ്മീരില്‍ നടക്കുന്ന 12ാമത്തെ ഏറ്റുമുട്ടലാണിത്. 33 തീവ്രവാദികളെ സേന ഈ മാസം വധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com