മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമൻ ജയിലിൽ മരിച്ചു

ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മരണം
മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമൻ ജയിലിൽ മരിച്ചു

നാസിക്: 1993ലെ മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമൻ (53) മരിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാസിക് ജയിലിൽ കഴിയുന്ന യൂസഫ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നാസിക് പൊലീസ് കമ്മീഷണർ വിശ്വാസ് നംഗ്രെ പാട്ടീൽ ആണ് മരണം സ്ഥിരീകരിച്ചത്.

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയിലെ പ്രധാന അംഗമായിരുന്നു യൂസഫ് മേമൻ. മുംബൈ സ്ഫോടനത്തിൻറെ മുഖ്യ ആസൂത്രകൻ ടൈഗർ മേമൻറെ സഹോദരനാണ് ഇയാൾ. സ്ഫോടനക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ മറ്റൊരു സഹോദരൻ യാക്കൂബ് മേമനെ 2015 ജൂലൈ 30ന് നാഗ്പുർ സെൻട്രൽ ജയിലിൽ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. നേരത്തെ മുംബൈയിലെ ആർതർ റോഡ് ജയിലിലായിരുന്ന യൂസഫ് രണ്ട് വർഷമായി നാസിക് ജയിലിലാണ് തടവ് ശിക്ഷ അനുവഭിച്ചിരുന്നത്.

1993 മാർച്ച് 12നാണ് മുംബൈ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടന്നത്. 257 പേർ സ്ഫോടനത്തിൽ മരിച്ചപ്പോൾ 700ൽ അധികം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. 2018ൽ കേസിലെ രണ്ട് പ്രതികളായ താഹിർ മെർച്ന്റ്,ഫിറോസ് ഖാൻ എന്നിവർക്ക് വധശിക്ഷ ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com