മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിക്ക് കോവിഡ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിക്ക് കോവിഡ്


ന്യൂഡല്‍ഹി:  കോണ്‍ഗ്രസ്  നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ് വിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തിന്റെ ഓഫീസിലെ മറ്റുള്ള ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

മറ്റൊരു കോണ്‍ഗ്രസ് നേതാവായ സഞ്ജയ് ഝാ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് മുക്തനായി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. അതിന് പിന്നാലെ നടത്തിയ പരിശോധനാ ഫലത്തിലാണ് കോവിഡ് നെഗറ്റീവായത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയായ രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍നിന്ന് തെക്കന്‍ ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഐ.സി.യു.വില്‍ കഴിയുന്ന ഇദ്ദേഹത്തിന് മുഴുവന്‍ സമയവും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ജയിനിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്.

സത്യേന്ദര്‍ ജയിന്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഞായറാഴ്ച അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കോവിഡ് അവലോകന യോഗത്തില്‍ ജയിന്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com