മൂന്നു വിഷങ്ങളിലെ കൂടിയ മാര്‍ക്ക് റദ്ദാക്കിയ പരീക്ഷകള്‍ക്ക്; മാര്‍ക്ക് നിര്‍ണയിക്കാന്‍ സിബിഎസ്ഇയുടെ മാര്‍ഗരേഖ; വിശദാംശങ്ങള്‍

മൂന്നു വിഷങ്ങളിലെ കൂടിയ മാര്‍ക്ക് റദ്ദാക്കിയ പരീക്ഷകള്‍ക്ക്; മാര്‍ക്ക് നിര്‍ണയിക്കാന്‍ സിബിഎസ്ഇയുടെ മാര്‍ഗരേഖ; വിശദാംശങ്ങള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം മുടങ്ങിയ പരീക്ഷകളിലെ മാര്‍ക്ക് നിശ്ചയിക്കുന്നതിന് മാര്‍ഗരേഖ ഉള്‍പ്പെടുത്തി സിബിഎസ്ഇ വിജ്ഞാപനം പുറത്തിറക്കി. പന്ത്രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കു സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഓപ്ഷനല്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കും.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ പരീക്ഷകളും എഴുതിയ കുട്ടികളുടെ ഫലം പരീക്ഷാ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. മൂന്നു വിഷയത്തില്‍ കൂടുതല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്, മികച്ച പ്രകടനം നടത്തിയ മൂന്നു പരീക്ഷകളുടെ ശരാശരി മാര്‍ക്ക് എഴുതാത്ത വിഷയങ്ങള്‍ക്കു നല്‍കും. മൂന്നു വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്, മികച്ച പ്രകടനം നടത്തിയ രണ്ടു വിഷയങ്ങളിലെ ശരാശരി മാര്‍ക്കാവും എഴുതാത്ത വിഷങ്ങള്‍ക്കു നല്‍കുക.

ഒന്നോ രണ്ടോ വിഷങ്ങളിലെ പരീക്ഷ മാത്രം എഴുതിയ വളരെ കുറച്ചു വിദ്യാര്‍ഥികളുണ്ട്. പ്രധാനമായും ഡല്‍ഹിയില്‍നിന്നുള്ളവരാണ് ഇവര്‍. എഴുതിയ പരീക്ഷകളിലെ മാര്‍ക്കും ഇന്റേണല്‍ പരീക്ഷകളിലെ മാര്‍ക്കും അനുസരിച്ചായിരിക്കും ഇവരുടെ ഫലം പ്രസിദ്ധീകരിക്കുക.

സ്‌കോര്‍ മെച്ചപ്പെടുത്താന്‍ താത്പര്യമുള്ളവര്‍ക്ക് പിന്നീട് പരീക്ഷയെഴുതാന്‍ അവസരം നല്‍കും. മറ്റു വിദ്യാര്‍ഥികളുടെ ഫലത്തിനൊപ്പം തന്നെ ഇവരുടെ ഫലവും പ്രസിദ്ധീകരിക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ഓപ്ഷനല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ആ പരീക്ഷയിലെ മാര്‍ക്ക് ആയിരിക്കും ഫൈനല്‍ സ്‌കോര്‍.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കും. പന്ത്രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കു സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഓപ്ഷനല്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭഹരദ്വാജ് അറിയിച്ചു. കോവിഡ് വ്യാപനം മൂലം മുടങ്ങിയ പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിന് സിബിഎസ്ഇ തയാറാക്കിയ മാര്‍ഗരേഖ സുപ്രീം കോടതി അംഗീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com