സ്‌കൂളുകള്‍ ജൂലായ് 31 വരെ അടച്ചിടുമെന്ന് മനീഷ് സിസോദിയ

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉത്തരവ്
സ്‌കൂളുകള്‍ ജൂലായ് 31 വരെ അടച്ചിടുമെന്ന് മനീഷ് സിസോദിയ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജൂലായ് 31 വരെ സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ്. സ്‌കൂളുകള്‍ തുറക്കുകകയെന്നത് കേവലം ഒരു സാങ്കേതിക പ്രവര്‍ത്തനം മാത്രമല്ല. മറിച്ച് സൃഷ്ടിപരമായ പങ്ക് അവയ്ക്ക് വഹിക്കുന്നതില്‍ വലിയ പങ്കാണ് ഉള്ളതെന്ന് സിസോദിയ പറഞ്ഞു. അതുകൊണ്ട് സ്‌കൂളുകള്‍ അടച്ചിടുന്നത് ജൂലായ് 31 വരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് അയക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നഴ്‌സറി മുതല്‍ എട്ടാം ക്ലാസുവരെ മെയ് 11 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂളുകള്‍ അടച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com