24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ്, രാജ്യത്ത് രോഗബാധിതര്‍ അഞ്ചുലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു
ചിത്രം പിടിഐ
ചിത്രം പിടിഐ

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 18, 552 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,08,953 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 384പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ 15685 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ 5,024 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.175 പേര്‍ക്കാണ്  ജീവന്‍ നഷ്ടമായത്. ഇതില്‍ 91 മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായതാണ്. മറ്റ് 84 മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതാണെങ്കിലും ഇന്നലെയാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് നിലവില്‍ 65,829 ആക്ടീവ് കേസുകളാണുള്ളതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

തമിഴ്‌നാട്ടില്‍ 3,645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. 46 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി.

ചെന്നൈയിലാണ് വൈറസ് ബാധിതര്‍ ഏറ്റവുമധികം. 1,956 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com