ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു

രാജ് ടിവിയിലെ ക്യാമറാമാനാണ് ചികിത്സയിലിരിക്കേ മരിച്ചത്
ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ:  തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു.  രാജ് ടിവിയിലെ ക്യാമറാമാനാണ് ചികിത്സയിലിരിക്കേ മരിച്ചത്. രാജ് ടിവിയിലെ ക്യാമറമാന്‍ വേല്‍മുരുകന്‍ ( 46) ആണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ 15 ദിവസമായി ചികിത്സയിലായിരുന്നു. അടുത്തിടെ ചെന്നൈയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്രം ഓഫീസ് അടച്ചിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com