തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ്, ആശുപത്രിയില്‍

അരസിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ്, ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡിഎംകെ എംഎല്‍എ ആര്‍ ടി അരസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെങ്കല്‍പേട്ട് ജില്ലയിലെ ശെയ്യൂര്‍ എംഎല്‍എയാണ്. അരസിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് വിഴുപ്പുരം ജില്ലയിലെ റിഷിവാദ്യം എംഎല്‍എയും ഡിഎംകെ നേതാവുമായ വി കാര്‍ത്തികേയനും രോഗം സ്ഥിരീകരിച്ചിരുന്നു. വിഴുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ത്തികേയന്റെ ഭാര്യ ഇളമതി, എട്ടുവയസുള്ള മകള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ ഏഴുപേരില്‍ ഒരാളാണ് എംഎല്‍എ. നേരത്തെ ചെപ്പോക്ക് -ട്രിപ്ലിക്കന്‍ എംഎല്‍എയും ചെന്നൈയിലെ ഡിഎംകെ നേതാക്കളില്‍ പ്രമുഖനുമായിരുന്ന ജെ അന്‍പഴകന്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഇന്നലെ മാത്രം 3645 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 75000ലേക്ക് അടുക്കുകയാണ്. 41357 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 957 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com