അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം സിബിഐക്ക് കൈമാറും; എസ്‌ഐയെ സസ്‌പെന്റ് ചെയ്തു

തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി
അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം സിബിഐക്ക് കൈമാറും; എസ്‌ഐയെ സസ്‌പെന്റ് ചെയ്തു


ചെന്നൈ: തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആരോപണ വിധേയനായ എസ്‌ഐയെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

മൂന്നാംമുറയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസുകാര്‍ക്ക് എതിരെ എഫ്‌ഐആര്‍ പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടന്നത് കൂട്ടായ ആക്രമണം എന്ന് ബെനിക്‌സിന്റെയും ജയരാജന്റെയും ബന്ധുക്കള്‍ ചൂണ്ടികാട്ടുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കട തുറന്നതിന്റെ പേരില്‍ രണ്ട് രാത്രി മുഴുവന്‍ ഇരുവരെയും ലോക്കപ്പിലിട്ട് മര്‍ദിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കമ്പി കയറ്റി. ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അമിതമായി രക്തസ്രാവം ഉണ്ടായതോടെ  കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെട്ടതായി ജയരാജന്റെ സഹോദരന്‍ ജോസഫ് വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റിട്ടും കോവില്‍പ്പെട്ടി ജനറല്‍ ആശുപത്രി ഫിറ്റന്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. നടക്കാന്‍ പോലും കഴിയാതെ പൊലീസ് വാഹനത്തില്‍ കിടക്കുകയായിരുന്ന ഇരുവരെയും കാണാതെ, വീടിന്റെ മുകള്‍ നിലയില്‍ നിന്ന് കൈവീശി കാണിച്ച് സാത്താന്‍കുളം മജിസ്‌ട്രേറ്റ് തുടര്‍നടപടിക്ക് അനുമതി നല്‍കിയെന്നും ദൃക്‌സാക്ഷിയായ ജോസഫ് ആരോപിച്ചു. പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് സബ്!ജയിലില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com