ഓൺലൈൻ ക്ലാസിനിടെ അധ്യാപികമാരുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർത്ഥികൾക്കെതിരെ പരാതി

ഓൺലൈൻ ക്ലാസിനിടെ അധ്യാപികമാരുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർത്ഥികൾക്കെതിരെ പരാതി
ഓൺലൈൻ ക്ലാസിനിടെ അധ്യാപികമാരുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർത്ഥികൾക്കെതിരെ പരാതി

പനാജി: ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥികൾ അധ്യാപികമാരുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ മാനേജ്മെന്റ് പരാതി നൽകി. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികമാരെയാണ് വിദ്യാർത്ഥികൾ അപകീർത്തിപ്പെടുത്തിയത്.

ഓൺലൈൻ ക്ലാസിനിടെ സ്‌ക്രീൻ ഷോട്ടുകൾ എടുത്ത ശേഷം ഇവ മോർഫ് ചെയ്ത് അപകീർത്തികരമായ പരാമർശങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സ്‌കൂൾ അധികൃതർ തന്നെ എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു.

സംഭവത്തിന് ശേഷം മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ കൃത്യമായി നിരീക്ഷിക്കണമെന്ന് നിർദേശം നൽകി. ഓൺലൈൻ ക്ലാസിനിടെയും അല്ലാതെയും കുട്ടികൾ ഇന്റർനെറ്റിൽ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ഐടി ആക്ട് പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവം കേരളത്തിലും റിപ്പോർട്ട് ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർത്ഥികളടക്കമുള്ളവരാണ് ഈ സംഭവത്തിൽ പിടിയിലായത്. കൊൽക്കത്തയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com