കര്‍ണാടകയില്‍ ആദ്യമായി ഒറ്റദിവസം ആയിരത്തിന് പുറത്ത് കോവിഡ് ബാധിതര്‍; ഡല്‍ഹിയില്‍ രോഗബാധിതര്‍ 80,000കടന്നു; മഹാരാഷ്ട്രയില്‍ 5,496പേര്‍ക്ക് കൂടി രോഗം

 ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നുമാത്രം 2889പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കര്‍ണാടകയില്‍ ആദ്യമായി ഒറ്റദിവസം ആയിരത്തിന് പുറത്ത് കോവിഡ് ബാധിതര്‍; ഡല്‍ഹിയില്‍ രോഗബാധിതര്‍ 80,000കടന്നു; മഹാരാഷ്ട്രയില്‍ 5,496പേര്‍ക്ക് കൂടി രോഗം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 156പേര്‍കൂടി മരിച്ചു. 5,496പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1,64,626പര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 70,670പേരാണ് ഇനി ചികിത്സയിലുള്ളത്.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നുമാത്രം 2889പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. 2,623പേര്‍ മരിച്ചു.

അതേസമയം, കര്‍ണാടകയില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 1,267പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ബംഗുളൂരുവില്‍ 783പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദദ്യമായാണ് കര്‍ണാടകയില്‍ ഒരുദിവസം ആയിരത്തിന് പുറത്ത് രോഗികള്‍ വരുന്നത്.13,190പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 207പേര്‍ മരിച്ചു. ഇതില്‍ 16പേര്‍ ഇന്നാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com