കോവിഡ് ചികിത്സയില്‍ ഇനി ആശങ്ക വേണ്ട; 'കോറോണ രക്ഷക്, കോവിഡ് കവച്' ഇന്‍ഷൂറന്‍സുമായി കേന്ദ്ര സര്‍ക്കാര്‍

ജൂലായ് 10 മുതല്‍ ആരംഭിക്കാനാണ് വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം
കോവിഡ് ചികിത്സയില്‍ ഇനി ആശങ്ക വേണ്ട; 'കോറോണ രക്ഷക്, കോവിഡ് കവച്' ഇന്‍ഷൂറന്‍സുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഇന്‍ഷൂറന്‍സ് പോളിസികള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജൂലായ് 10 മുതല്‍ ആരംഭിക്കാനാണ് വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപവരെയാണ് പ്രീമിയം തുക

കോറോണ രക്ഷക്, കോവിഡ് കവച് എന്നാണ് ഇന്‍ഷൂറന്‍സിന്റെ പേര്. എല്ലാ കമ്പനികളും ഇതേ പേര് തന്നെ പിന്തുടരണമെന്നാണ് നിര്‍ദേശം. കോവിഡ് കവച് ഇന്‍ഷൂറന്‍സ് എടുത്താല്‍ കോവിഡ് ചികിത്സയ്ക്കായി എത്ര തുക ചെലവിട്ടോ ആ പണം മുഴുവന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കേണ്ടി വരും.  കോറോണ രക്ഷകിന് ഒരു നിശ്ചിത തുകയാണ് ഇന്‍ഷൂറന്‍സ് തുക. ഹോം ക്വാറന്റൈനില്‍ കഴിയുന്ന പതിനാല് ദിവസത്തെ ചെലവും ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടും

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ട്. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂലായ് 10 മുതല്‍ ആരംഭിക്കണമെന്നും നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുണ്ട്.

കോറോണ വൈറസ് കുറെക്കാലമെങ്കിലും ജീവിതത്തോടൊപ്പം തുടര്‍ന്നേയ്ക്കും എന്ന് തീര്‍ച്ചയായതോടെയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസകിളും ആ രീതിയില്‍ തയ്യാറാക്കണമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കിയത്. കോവിഡ് പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്യുന്ന രീതിയിലാണ് പുതിയ ഇന്‍ഷൂറന്‍സുകള്‍. കോവിഡ് രോഗികള്‍ക്കുള്ള ചികിത്സയും ഇതോടെ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമാകും. ഇത്തരം പോളിസികളില്‍ അനവധി ആഡ് ഓണ്‍ സേവനങ്ങള്‍ പാടില്ല.

കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ എല്ലാം പോളിസി കവര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 15 ദിവസമായിരിക്കും പോളിസിയുടെ വെയിറ്റിംഗ് പീരിയഡ്. പോളിസി എടുത്ത് 15 ദിവസത്തിനുള്ളലുള്ള ക്ലെയിമുകള്‍ അനുവദിക്കുന്നതല്ല.ഈ പോളിസിയിലുള്‍പ്പെടുന്ന ആശുപത്രി ചെലവുകള്‍  മുറിവാടക, നഴ്‌സിംഗ് കെയര്‍, താമസ ചെലവ്, ഇതെല്ലാം കൂടി പരമാവധി 5000 രൂപയാണ്. ഡോക്ടറുടെ സേവനങ്ങള്‍, ഒപ്പറേഷന്‍ തിയറ്റര്‍, അനസ്‌തേഷ്യ, ഓക്‌സിജന്‍ തുടങ്ങിയവയെല്ലാം ഇതിലും ഉള്‍പ്പെടുന്നു. 2000 രൂപ ആംബുലന്‍സ് സഹായമുണ്ടാകും. ആശുപത്രി വാസത്തിന് മുമ്പുള്ള മെഡിക്കല്‍ ചെലവുകള്‍ 30 ദിവസത്തേയ്ക്ക് ബാധകമാണ്. പ്രീമിയം മാസം, മൂന്ന് മാസത്തിലൊരിക്കല്‍, ആറുമാസം കൂടുമ്പോള്‍ അല്ലെങ്കില്‍ വര്‍ഷം എന്നിങ്ങനെ അടയ്ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com