വിവാഹത്തില്‍ പങ്കെടുത്ത 15 പേര്‍ക്ക് കോവിഡ്; ചികിത്സാ ചെലവ് 6,26,600 രൂപ; മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കണം

മൂന്ന് ദിവസത്തിനുള്ളില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നില്‍കണമെന്ന് ഭീല്‍വാര ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍:  ജൂണ്‍ 19ന് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്ത 250 പേരില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ബില്‍ബാറയിലായിരുന്നു സംഭവം. വരന്റെ പിതാവിന് ഉള്‍പ്പടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

വരന്റെ അമ്മായിയും അമ്മാവനും ഉള്‍പ്പെടെ നിരവധി മുതിര്‍ന്നവര്‍ക്കാണ് വൈസ് ബാധയുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു.വരന്റെ മുത്തച്ഛന്‍ അണുബാധയെ തുടര്‍ന്ന് മരിച്ചു. പരിശോധിച്ചവരില്‍ വധു ഉള്‍പ്പടെ 17 പേരുടെ ഫലം നെഗറ്റീവാണ്.

15 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്, 127 പേര്‍ ക്വാറന്റൈനിലാണ്. വിവാഹത്തില്‍ പങ്കെടുത്തവരുടെ ക്വാറന്റൈന്‍, ചികിത്സാ ചെലവുകള്‍ വരന്റെ പിതാവിന്റെ കൈയില്‍ നിന്ന് ഈടാക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞു.  ഇതുവരെ അവരുടെ ചികിത്സയ്ക്കായി ചെലവിട്ടത് 6,26,600 രൂപയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനുള്ളില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നില്‍കണമെന്ന് ഭീല്‍വാര ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചതില്‍ ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അന്‍പത് പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി. ജൂണ്‍ 19ന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ജൂണ്‍ 21 മുതലാണ് കോവിഡ് സ്ഥിരീകരിച്ച് തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com