വീട്ടിൽനിന്നു രണ്ട് കിലോമീറ്ററിനപ്പുറം യാത്ര വേണ്ട, മുംബൈയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

നഗരവാസികൾ ജോലിക്കല്ലാതെ വീടുകളിൽ നിന്ന് രണ്ടുകിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കരുത്
വീട്ടിൽനിന്നു രണ്ട് കിലോമീറ്ററിനപ്പുറം യാത്ര വേണ്ട, മുംബൈയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മുംബൈ: സംസ്ഥാനത്തെ കോവിഡ് 19 രോഗികൾ ദിനംപ്രതി വർധിക്കുന്നതിനാൽ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വീട്ടിൽനിന്നു രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള ചന്തകൾ, സലൂണുകൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ സന്ദർശിക്കനേ ആളുകൾക്ക് അനുവാദമൊള്ളു. രണ്ടു കിലോമീറ്റർ ദൂരത്തിന് അപ്പുറമുള്ള ഷോപ്പിങ് കർശനമായി നിരോധിച്ചതായി പൊലീസ് അറിയിച്ചു.  

നഗരവാസികൾ ജോലിക്കല്ലാതെ വീടുകളിൽ നിന്ന് രണ്ടുകിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കരുത്. വ്യായാമം അടക്കമുള്ളവ വീട്ടിൽനിന്നു രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തു മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. മതിയായ കാരണമില്ലാതെ പുറത്തേക്ക് പോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.അവശ്യ സേവനങ്ങൾക്കു മാത്രമായിരിക്കും ഇളവുകൾ. ഓഫിസുകളിലേക്കും അടിയന്തര ആരോഗ്യാവശ്യങ്ങൾക്കും പോകുന്നതിനു തടസ്സമില്ല.അകലം പാലിക്കൽ മാനദണ്ഡങ്ങൾ എല്ലായ്പ്പോഴും പാലിക്കണമെന്നും പൊലീസ് പറഞ്ഞു.  

സംസ്ഥാന സർക്കാരിന്റെ മിഷൻ ബിഗിൻ എഗെയ്ൻ മാർ​ഗ്​ഗനിർദേശങ്ങൾ ആളുകൾ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും ഇത് സ്വന്തം ആരോ​ഗ്. ത്തിനും ചുറ്റുമുള്ളവരുടെ ആരോ​ഗ്യത്തിനും അപകടമുണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com