36 അടി നീളം; ഭീമാകാരന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

36 അടി നീളം; ഭീമാകാരന്‍ തിമിംഗലം കരയ്ക്കടിഞ്ഞു
36 അടി നീളം; ഭീമാകാരന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ മൃത ശരീരം കരയ്ക്കടിഞ്ഞു. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപുരിലുള്ള കടല്‍ തീരത്താണ് തിമിംഗലം കരയ്ക്കടിഞ്ഞത്. 36 അടി നീളമുള്ള ഈ തിമിംഗലം വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെട്ടതാണ്.

മന്ദര്‍മണി ഗ്രാമത്തിന് സമീപത്തുള്ള കടല്‍ത്തീരത്ത് തിങ്കളാഴ്ച രാവിലെയാണ് തിമിംഗലത്തെ കണ്ടെത്തിയത്. തിമിംഗലം എങ്ങനെയാണ് ചത്തതെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ തിമിംഗലത്തിന്റെ വാലിനും വയര്‍ ഭാഗത്തുമൊക്കെ മുറിവുകളുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന തിമിംഗലമാണിത്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരണ കാരണമെന്താണെന്ന് കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന നടത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com