ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ബൈക്കില്‍. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി.

ഹാര്‍ലി ഡേവ്ഡ്‌സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ചീഫ് ജസ്റ്റിസ് ഇരിക്കുന്നതായാണ് ചിത്രങ്ങളില്‍. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ചിത്രത്തിനൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഹെല്‍മറ്റോ മാസ്‌കോ ഇല്ലാതെയാണ് ചീഫ് ജസ്റ്റിസ് ബൈക്കില്‍ ഇരിക്കുന്നത്. ഇതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ബൈക്ക് നാഗ്പുരിലെ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും ചിലര്‍ പറയുന്നു. ബിജെപി നേതാവ് സോന്‍ബ മുസാലെയുടെ മകന്‍ രോഹിത് സോന്‍ബാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ജന്മദേശമാണ് നാഗ്പുര്‍. ലോക്ക് ഡൗണ്‍ മൂലം ഏറെ നാള്‍ ചീഫ് ജസ്റ്റിസ് ജന്മനാട്ടില്‍ ആയിരുന്നു.

ബൈക്കുകളോടുള്ള പ്രിയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളയാളാണ് ചീഫ് ജസ്റ്റിസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com