ഡോക്ടർമാർ അവ​ഗണിച്ചു; പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ചേര്‍ത്ത് പിടിച്ച് മാതാപിതാക്കള്‍; കരളലിയിക്കും ഈ വിഡിയോ

ഡോക്ടർമാർ അവ​ഗണിച്ചു; പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ചേര്‍ത്ത് പിടിച്ച് മാതാപിതാക്കള്‍; കരളലിയിക്കും ഈ വിഡിയോ

45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ല

ലഖ്​നോ: സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോ ആരുടെയും കണ്ണുനനയിക്കും. ഉത്തർപ്രദേശിലെ കന്നൗജിലെ സർക്കാർ ആശുപത്രി വളപ്പിൽ ഒരു വയസ്സുള്ള കുഞ്ഞി​ന്റെ മൃതദേഹം കെട്ടിപ്പിടിച്ച്​ നിലത്തുകിടന്ന്​ അലമുറയിടുന്ന ഒരു പിതാവും തൊട്ടടുത്ത്​ ഇരുന്ന്​ കരയുന്ന ഒരു മാതാവുമാണ്​ വിഡിയോയിലുള്ളത്​.

കടുത്ത പനിയുമായി കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന്​ ഡോക്​ടർമാർ ചികിത്സ നിഷേധിച്ചെന്നും മരിച്ചെന്നുമാണ്​ മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടി ഗുരുതരാവസ്​ഥയിൽ ആയിരുന്നിട്ടും 90 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപ​ത്രിയിലേക്ക്​ കൊണ്ടുപോകാനാണ്​ ഡോക്​ടർമാർ നിർദേശിച്ചതെന്ന്​ ഇവർ പറയുന്നു. അതേസമയം, ഈ ആരോപണങ്ങൾ തെറ്റാണെന്നാണ്​ ആശുപത്രി-ജില്ലാ അധികൃതരുടെ വിശദീകരണം.

ലഖ്​നോയിൽ നിന്ന് 123 കിലോമീറ്റർ അകലെയുള്ള കന്നൗജിൽ നിന്ന്​ ഞായറാഴ്​ച വൈകീട്ട്​ പകർത്തിയതാണ്​ ഹൃദയഭേദകമായ ഈ വിഡിയോ.  പ്രേംചന്ദ്​, ഭാര്യ ആശ ദേവി എന്നിവർ കടുത്ത പനിയും തൊണ്ടയിൽ മുഴയുമായാണ്​ ഒരു വയസുള്ള മകൻ അനുജുമായി ആശുപത്രിയിലെത്തിയത്​. എന്നാൽ, കുട്ടിയെ പരിശോധിക്കാൻ ഡോക്​ടർമാർ തയാറായില്ലെന്ന്​ ഇവർ പറയുന്നു. ചികിത്സിക്കാനാകില്ലെന്നും 90 കിലോമീറ്റർ അകലെയുള്ള കാണ്‍പുരിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുമാണ്​ ഡോക്ടര്‍മാര്‍ നിർദേശിച്ചത്​.   

45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന്​ മാതാപിതാക്കൾ ആ​േരാപിക്കുന്നു. കുഞ്ഞിനെ കാൺപുരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ത​​െൻറ കൈയ്യില്‍ പണമില്ലെന്ന്​ പറഞ്ഞതായും ​പ്രേംചന്ദ് വ്യക്​തമാക്കി. ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായതെന്നും അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായും പ്രേംചന്ദ് പറഞ്ഞു.

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ്​ അധികൃതര്‍ പറയുന്നത്​. ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ശിശുരോഗ വിദഗ്​ധൻ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ലെന്നാണ്​ കന്നൗജ്​ ജില്ലാ മജിസ്​ട്രേറ്റ്​ രാകേഷ്​ കുമാർ മിശ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com