തുടര്‍ച്ചയായ രണ്ടാം ദിനവും 20000ത്തോളം പേര്‍, രോഗബാധിതര്‍ അഞ്ചര ലക്ഷത്തിലേക്ക്; മരണം 16,475

19459 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കണ്ടെത്തിയത്.
ചിത്രം :പിടിഐ
ചിത്രം :പിടിഐ

ന്യൂഡല്‍ഹി:  തുടര്‍ച്ചയായ രണ്ടാംദിനവുംരാജ്യത്ത് 20000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19459 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കണ്ടെത്തിയത്.  ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5,48,318 ആയി. 380 പേര്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചു. 16,475 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 2,10,120 പേരാണ് വിവിധ ആശുപത്രികളി്‌ലായി ചികിത്സയിലുളളത്. 3,21,722 പേര്‍ രോഗമുക്തി നേടി.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 156പേരാണ് മരിച്ചത്. 5,496പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,64,626പര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 70,670പേരാണ് ഇനി ചികിത്സയിലുള്ളത്.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നലെ മാത്രം 2889പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. 2,623പേര്‍ മരിച്ചു.

അതേസമയം, കര്‍ണാടകയില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 1,267പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബംഗുളൂരുവില്‍ 783പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് കര്‍ണാടകയില്‍ ഒരുദിവസം ആയിരത്തിന് പുറത്ത് രോഗികള്‍ വരുന്നത്.13,190പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 207പേര്‍ മരിച്ചു. ഇതില്‍ 16പേര്‍ ഇന്നാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com